ദിവസം രണ്ടരലക്ഷം യാത്രക്കാർക്ക് ഭക്ഷണമൊരുക്കി എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ്

കാറ്ററിങ് ആസ്ഥാനം സന്ദർശിച്ച് ദുബൈ കിരീടാവകാശി, സാങ്കേതിക സൗകര്യങ്ങൾ വിലയിരുത്തി

Update: 2025-04-19 15:51 GMT

ദുബൈ: ദിവസം രണ്ടരലക്ഷത്തിലേറെ വിമാനയാത്രക്കാർക്ക് ഭക്ഷണമൊരുക്കുന്ന ദുബൈയിലെ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ് ആസ്ഥാനം സന്ദർശിച്ച് ദുബൈ കിരീടാവകാശി. കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും സൗകര്യങ്ങളും ശൈഖ് ഹംദാൻ വിലയിരുത്തി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങിന്റെ ആസ്ഥാനത്ത് എത്തിയ ദുബൈ കിരീടാവാശി ശൈഖ് ഹംദാനെ ദുബൈ എയർപോർട്ട് ചെയർമാനും എമിറേറ്റ്‌സ് സി.ഇ.ഒമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂമിന്റെ നേതൃത്വത്തിൽ വരവേറ്റു. എമിറ്റേറ്റ്‌സ് വിമാനത്തിലെ മാത്രമല്ല ദുബൈയിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാർക്കും വിമാനത്തിനകത്ത് കഴിക്കാനുള്ള ഭക്ഷണമൊരുക്കുന്നത് ഇവിടെയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഫ്‌ളൈറ്റ് കമ്പനിയാണ് എമിറേറ്റ് ഫ്‌ളൈറ്റ് കാറ്ററിങ്. കമ്പനി നടപ്പാക്കാൻ പോകുന്ന വികസന പദ്ധതികളെ കുറിച്ച് എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ് സി.ഇ.ഒ ശഹരിയാർ നവാബി വിശദീകരിച്ചു. ഏവിയേഷൻ രംഗത്തെ ദുബൈയുടെ വിജയത്തിന് പിന്നീൽ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. 2003 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 14,000 ജീവനക്കാരുണ്ട്. ദിവസം 498 വിമാനങ്ങളിലെ യാത്രക്കാർക്ക് ഇവിടെ ഭക്ഷണം ഒരുക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News