സംരംഭകൻ ഇക്ബാൽ മാർക്കോണിക്ക് സ്നേഹാദരം

സ്നേഹസംഗമം എന്ന പേരിൽ ദുബൈയിൽ സുഹൃദ് സംഘം സംഘടിപ്പിച്ച പരിപാടി ദുബൈ അൽ ബുസ്താൻ സെന്‍റർ ബാൾറൂമിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ഷംലാൽ അഹമ്മദ്, ഫ്ലോറ ഗ്രൂപ്പ് ചെയര്മാന് ഫ്ലോറ ഹസൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി

Update: 2024-02-21 07:00 GMT
Editor : ubaid | By : Web Desk

ദുബൈ: ഏറ്റവും കൂടുതൽ സംരംഭകർക്കും കല, സാഹിത്യ, മത സാമൂഹിക, വ്യവസായ, ചലച്ചിത്ര, വാണിജ്യ രംഗങ്ങളിലെ വ്യത്യസ്ത രാജ്യങ്ങളിലെ പ്രതിഭകൾക്കും ഗോൾഡൻ വിസ നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സംരംഭകനും ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഒയുമായ ഇഖ്ബാൽ മാർക്കോണിയെ സുഹൃത് സംഗമം ആദരിച്ചു. സ്നേഹസംഗമം എന്ന പേരിൽ ദുബൈയിൽ സുഹൃദ് സംഘം സംഘടിപ്പിച്ച പരിപാടി ദുബൈ അൽ ബുസ്താൻ സെന്റർ ബാൾറൂമിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ഷംലാൽ അഹമ്മദ്, ഫ്ലോറ ഗ്രൂപ്പ് ചെയര്മാന് ഫ്ലോറ ഹസൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. കരീം വെങ്കിടങ്, ഡോക്ടർ പാലിയ കാസിം, ഇ.പി ജോൺസൻ, റിയാസ് ചേലേരി, ബഷീർ പാൻ ഗൾഫ് അഡ്വ സഫീർ മുസ്തഫ, തെൽഹത് ഫോറം, ബഷീർ തിക്കോടി തുടങ്ങി യു.എ.ഇലെ വ്യവസായ വാണിജ്യ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Advertising
Advertising


 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News