ഫ്‌ളൈദുബൈ വിമാനങ്ങളിലും സൗജന്യ സ്റ്റാർലിങ്ക് വൈ-ഫൈ; 2026 മുതൽ നടപ്പിലാക്കും

സ്‌പേസ്എക്‌സുമായി കരാറിൽ ഒപ്പുവെച്ചു

Update: 2025-11-18 12:14 GMT
Editor : Thameem CP | By : Web Desk

ദുബൈ: ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ ഫ്‌ളൈദുബൈ തങ്ങളുടെ വിമാനങ്ങളിൽ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ സ്‌പേസ്എക്‌സുമായി കരാറിൽ ഒപ്പുവെച്ചു. ദുബൈ എയർഷോ 2025ൽ വെച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. കരാർ പ്രകാരം, സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വീഡിയോ കോളുകൾ എന്നിവയെല്ലാം പിന്തുണയ്ക്കുന്ന അൾട്രാ-ഫാസ്റ്റ് ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി സ്റ്റാർലിങ്ക് വഴി യാത്രക്കാർക്ക് ലഭിക്കും. ഫ്‌ളൈദുബൈയുടെ ബോയിങ് 737 വിമാനങ്ങളുടെ മുഴുവൻ നിരയിലും സ്റ്റാർലിങ്ക് ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി സേവന ദാതാവായി മാറും. 2026-ഓടെ നൂറ് വിമാനങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ചു തുടങ്ങാനാണ് പദ്ധതി. എമിറേറ്റ്സ് എയർലൈൻ സമാനമായ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഫ്‌ളൈദുബൈയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News