നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ തടസം നേരിടുന്നവരെയാണ് വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പിന് വിധേയരാക്കുന്നത്

Update: 2022-08-16 16:33 GMT
Editor : afsal137 | By : Web Desk
Advertising

ദുബൈ: യു.എ.ഇയിൽ എംബസിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. യു.എ.ഇയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്താൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ഇവരുടെ രീതി. തട്ടിപ്പിന് ഉപയോഗിക്കുന്ന വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങളും എംബസി പുറത്തുവിട്ടു.

@embassy_help എന്ന ട്വിറ്റർ അക്കൗണ്ട് വഴിയും, ind_embassy_mea.gov@protonmail.com എന്ന ഇമെയിൽ വിലാസത്തിൽ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഈ അക്കൗണ്ടുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ തടസം നേരിടുന്നവരെയാണ് വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പിന് വിധേയരാക്കുന്നത്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ www.indembassyuae.gov.in എന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. മറ്റ് അക്കൗണ്ടുകൾക്ക് എംബസിയുമായി ബന്ധമില്ല. തട്ടിപ്പിൽ വീഴാതിരിക്കാൻ എംബസിയുടെ ഔദ്യോഗിക ഫോൺ നമ്പർ, ട്വിറ്റർ അക്കൗണ്ട്, ഫേസ്ബുക്ക് ഐഡി, ഇമെയിൽ വിലാസങ്ങൾ എന്നിവ ഈ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കാണ്ടേതാണ്. മുഴുവൻ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെയും മെയിൽ വിലാസങ്ങൾ @mea.gov.in എന്ന ഡോമൈൻ നാമത്തിൽ അവസാനിക്കുന്നതായിരിക്കുമെന്നും എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News