ഗൾഫ് മാധ്യമം ഇൻവെസ്റ്റ്‌മെൻറ് സമ്മിറ്റ്; നിക്ഷേപ സാധ്യതകൾ ചർച്ചയായി

കോർപറേറ്റ് നികുതിയെ കുറിച്ച് ചർച്ച

Update: 2023-05-18 18:41 GMT
Advertising

ഷാർജ: പുതിയ കാലത്തിന്റെ നിക്ഷേപാവസരങ്ങൾ പങ്കുവെച്ച് 'ഗൾഫ്മാധ്യമം ഇൻവെസ്റ്റ്‌മെൻറ് സമ്മിറ്റിന് ഷാർജയിൽ പരിസമാപ്തി. ഷാർജ എക്‌സ്‌പോ സെൻററിൽ നാളെ ആരംഭിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ 'കമോൺ കേരള'ക്ക് മുന്നോടിയായാണ് നിക്ഷേപ ഉച്ചകോടി അരങ്ങേറിയത്. ഷാർജ ചേംബർ ഓഫ്‌കൊമേഴ്‌സ് ഹാളിൽ നടന്ന ഉച്ചകോടിയിൽ വ്യവസായ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നിരവധി മികച്ച സംരംഭകർ കേളരത്തിൽ നിന്നെത്തി യു.എ.ഇയിൽ മികച്ചം വിജയം നേടുന്നതിൽ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം വികസന അതോറിറ്റി ഡയറക്ടർ ശൈഖ് സാലിം മുഹമ്മദ്അൽ ഖാസിമി ചടങ്ങിൽ മുഖ്യാഥിതിയായി. ഇന്ത്യയും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധം വ്യാപാരമേഖലകളിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പങ്കാളികളാക്കാൻ സഹായിക്കുന്ന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. ഗൾഫ്മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ സ്വാഗതം പറഞ്ഞു. നിക്ഷേപക സാധ്യതകളിലേക്ക് വെളിച്ചംവീശി വിവിധ സംരംഭങ്ങളുടെ നേതൃ സ്ഥാനങ്ങളിലുള്ള വിദഗ്ധർ സംസാരിച്ചു. യു.എ.ഇയിലെയും ഇന്ത്യയിലെയും സംരംഭകരും ബിസിനസ് പ്രമുഖരും സമ്മിറ്റിൽ പങ്കെടുത്തു

കോർപറേറ്റ് നികുതിയെ കുറിച്ച് ചർച്ച

യു.എ.ഇയിൽ അടുത്ത മാസം മുതൽ നടപ്പാക്കുന്ന കോർപറേറ്റ് ടാക്‌സിനെ കുറിച്ച് ഗൾഫ് മാധ്യമം നിക്ഷേപക ഉച്ചകോടിയിൽ പ്രത്യേക ചർച്ച. നിക്ഷേപ മേഖലയിൽ വളർന്നുവരുന്ന ഡിജിറ്റൽ അസറ്റ് സംവിധാനം എന്നിവയെ കുറിച്ച പാനൽ ചർച്ചകളും അരങ്ങേറി.

യു.എ.ഇ ആവിഷ്‌കരിച്ച പുതിയ കോർപറേറ്റ് നികുതിയെ കുറിച്ച കൃത്യമായ അറിവും പ്രയോഗവത്കരണവും പ്രധാനമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി. പാനൽ ചർച്ചയിൽ നിഷെ സ്ഥാപക നഷീദ, ഗ്ലോബൽ ചാർട്ടേഡ് അക്കൗണ്ടൻറ്‌സ് മാനേജിങ് പാർട്ണർമാരായ ഇ. ദുൽഖിഫിൽ, ജംഷീർ പൂഴിത്തറ എന്നിവർ നികുതിയുടെ വിവിധ മേഖലകൾ സംബന്ധിച്ച് സംസാരിച്ചു. സ്റ്റുവർട്ട് ആൻഡ് ഹംലിൻ ചാർട്ടേഡ് അക്കൗണ്ടൻറ് പാർട്ണർ നീതു ജോസ് മോഡറേറ്ററായിരുന്നു. തുടർന്ന് നടന്ന സെഷനിൽ ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ, ഓക്‌സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവർ സംവദിച്ചു.

മാവെൻജ് ടെക്‌നോളജീസ് സ്ഥാപകൻ ഡോ. ആമിർ റിസ്‌വാൻ, കോളോസാൾബിറ്റ് സഹ സ്ഥാപകൻ ക്രിസ്റ്റ്യൻ ചാൾഫൗൺ, ഡെസെക്‌സ് സഹസ്ഥാപകൻ മുഹമ്മദ് ഷാഹിദ്ഖാൻ, ഓക്‌സ്‌ഫോഡ് ബ്രിഡ്ജ് കാപ്പിറ്റൽ സഹസ്ഥാപകൻ റമീസ് മോമിൻ, സിറ്റി ബാങ്ക് അസിസ്റ്റൻറ് വൈസ്പ്രസിഡൻറ് ആഷിഖ് മുഹമ്മദ്, കേരള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും സംസാരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്‌റ്റേറ്റ്, നിർമിത ബുദ്ധി എന്നിവ സംബന്ധിച്ചും പ്രഭാഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചു.


Full View

Gulf Madhyamam Investment Summit; Investment opportunities were discussed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News