യുഎഇയിൽ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ഉയരുന്നു; രണ്ടുമാസത്തിനിടെ 35% വരെ തുക ഉയർത്തി

സ്ത്രീകളുടെ പ്രീമിയത്തിൽ വലിയ വർധന

Update: 2023-11-08 15:02 GMT

പ്രതീകാത്മക ചിത്രം

Advertising

ദുബൈ: യുഎഇയിൽ ഇൻഷൂറൻസ് കമ്പനികൾ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസത്തനിടെ പ്രീമിയത്തിൽ പത്ത് ശതമാനം മുതൽ 35 ശതമാനം വർധനയുണ്ടായെന്നാണ് യുഎഇ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വനിതകളുടെ പ്രീമിയത്തിലാണ് വലിയ വർധനയുണ്ടായത്.

ആരോഗ്യമേഖലയിലെ ചെലവ് വർധിക്കുന്നതാണ് പ്രീമിയം തുക കുത്തനെ വർധിപ്പിക്കാൻ കാരണമെന്നാണ് ഇൻഷൂറൻസ് കമ്പനികൾ നൽകുന്ന വിശദീകരണം. ഉപഭോക്താക്കളുടെ പ്രായം കൂടി കണക്കിലെടുത്താണ് പ്രീമിയം വർധിപ്പിക്കുന്നത്. ദുബൈയിൽ നാലായിരം ദിർഹത്തിന് താഴെ ശമ്പളമുള്ള ജീവനക്കാർക്ക് നൽകുന്ന അടിസ്ഥാന ആരോഗ്യ ഇൻഷൂറൻസ് പ്രീമിയത്തിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, നാലായിരത്തിന് മുകളിൽ ശമ്പളമുള്ളവർ, വിവാഹിതരായ സ്ത്രീകൾ എന്നിവരുടെ പ്രീമിയം പത്ത് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലുള്ള വനിതകളുടെ പ്രീമിയം 20 മുതൽ 30 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന പ്രായം, രോഗസാധ്യത എന്നിവ കണക്കിലെടുത്താണ് പ്രീമിയം വർധിപ്പിക്കുന്നത്.

Health insurance premiums rise in UAE; The amount has been raised up to 35% in two months

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News