ഇൻകാസ് നേതാവ് ടി.ആർ സതീഷ്‌കുമാർ അന്തരിച്ചു

ഫുജൈറയിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്

Update: 2023-11-30 13:55 GMT

യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാർ (65) നാട്ടിൽ അന്തരിച്ചു. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്‌കാരം നാളെ രാവിലെ 11 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

45 വർഷത്തിലേറെ യു എ ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്. സതീഷ് കുമാറിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News