'ലോകകപ്പ് കിരീട സാധ്യത ഇന്ത്യയ്ക്ക്'; മുത്തയ്യ മുരളീധരൻ മീഡിയവണിനോട്

ബയോപിക് '800' ദുബൈയിൽ പ്രദർശിപ്പിച്ചു

Update: 2023-10-13 19:44 GMT

ദുബൈ: ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന രാജ്യം ഇന്ത്യയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ ജീവിതം ആസ്പദമായി നിർമിച്ച എയ്റ്റ് ഹൺഡ്രഡ് (800) എന്ന സിനിമയുടെ കന്നി പ്രദർശനത്തിനിടെ ദുബൈയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ രണ്ട് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ലോകകപ്പിൽ ശ്രീലങ്കയുടെ സാധ്യത മങ്ങിയിരിക്കുകയാണെന്ന് മുത്തയ്യ മുരളീധരൻ പറഞ്ഞു. ഇത്തവണ തന്റെ പ്രിയ ടീം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

800 എന്ന സിനിമ തന്റെ ക്രിക്കറ്റ് ജീവിതം മാത്രമല്ല, തന്റെ കുട്ടിക്കാലത്തെയും വളർന്നുവന്ന കാലത്തെ ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തെയും വരച്ചുകാട്ടുന്നുതാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Advertising
Advertising

തമിഴ്, ഹിന്ദി ഭാഷകളിലാണ് 800 പുറത്തിറങ്ങുന്നത്. എം എസ് ത്രിപതി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മധൂർ മിത്തലാണ് സിനിമയിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത്.


Full View

India has a chance of winning ODI World Cup; Muttiah Muralitharan

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News