കോൺസുലേറ്റ്, എംബസി വിവരങ്ങൾ വേഗത്തിലറിയാം; പുതിയ പോർട്ടലൊരുക്കി ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് പുതിയ പോർട്ടൽ. ഇതില്‍ രജിസ്റ്റർ ചെയ്യണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു

Update: 2021-07-06 19:45 GMT
Editor : Shaheer | By : Web Desk

പ്രവാസികൾക്ക് പുതിയ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ പുതിയ സംവിധാനമൊരുക്കി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കാനും രജിസ്‌ട്രേഷൻ ഉപകരിക്കും. എല്ലാ പ്രവാസികളും ഇതു പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് പുതിയ പോർട്ടൽ. ഇതിൽ രജിസ്റ്റർ ചെയ്യണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് നിർദേശിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഗ്ലോബൽ പ്രവാസി റിഷ്ത പോർട്ടലിലാണ്(pravasirishta.gov.in) രജിസ്റ്റർ ചെയ്യേണ്ടത്. എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ സംവിധാനം ഒരുക്കും.

കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായകമാാകുമെന്ന് ബന്ധപ്പെട്ടർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യുന്നവർക്ക് എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ സ്‌കീമുകളെക്കുറിച്ചും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News