കോഴിക്കോട് സ്വദേശി അനസ് ഖാദിയാരകത്തിന് യുഎഇയിലെ സ്വകാര്യമേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം

24 ലക്ഷം രൂപയും സ്വർണ നാണയവും ആപ്പിൾ വാച്ചും അടങ്ങുന്നതാണ് പുരസ്കാരം

Update: 2025-11-14 06:47 GMT



അബുദബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് ഖാദിയാരകം. മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജിയണൽ ഹ്യൂമൻ റിസോഴ്സ് മാനേജരായി ജോലിചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) ക്യാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷൂറൻസ് കാർഡ്, എന്നിവയാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ തയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ അബുദബിയിൽ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആൻഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാംസ്ഥാനം നേടിയത്.

"കഴിഞ്ഞ 16 വർഷമായി യുഎഇ തൊഴിൽ മേഖലയുടെ ഭാഗമായതിന് രാജ്യം നൽകുന്ന അംഗീകാരമായിട്ടാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്. പുരസ്കാരം നൽകിയതിന് ശേഷം ശൈഖ് തയ്യാബ് രാജ്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെക്കുറിച്ച് അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി," അനസ് പറഞ്ഞു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News