കൊലപാതകം: ഇസ്രായേൽ പൗരൻമാർക്കെതിരെ നിയമ നടപടി തുടരുന്നു; പേരുകൾ പുറത്തുവിട്ടു

രണ്ട്​ കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Update: 2023-05-26 19:33 GMT

ദുബൈ: കൊലപാതകക്കേസിൽ അറസ്റ്റിലായ എട്ട് ​ഇസ്രായേൽ പൗരൻമാർക്കെതിരെ നിയമ നടപടി തുടരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എട്ടു പേരുടെയും പേരുവിവരങ്ങൾ ദുബൈ പൊലീസ് ​പുറത്തുവിട്ടു.

ഹസാൻ യജോരി, സമേഹ്​ റോബായി, സലിം റാബിഹ, മഹമോദ് ​റാബിഹ, താൽ സിസ്​ലർ, റാണി ഖ്യുവൈഷ്​, അബ്​ദുല്ല ജോഹർ, മഹമോദ്​ അൽ ​ഷെയ്ഖ്​ എന്നിവരാണ് ​അറസ്റ്റിലായത്​. ഇസ്രായേൽ പൗരനായ ഗസ്സാൻ ശാംസി (33) ആണ്​ കൊല്ലപ്പെട്ടത്​. രണ്ട്​ കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ഇതിന്റെ പ്രതികാര​മെന്ന നിലയിലാണ് ​ഗസ്സാൻ ശാംസിയെ പ്രതികൾ വധിച്ചതെന്നാണ്​ സംശയിക്കുന്നതെന്ന്​ ദുബൈ ​പൊലീസ്​ അറിയിച്ചു. സംഭവം നടന്ന്​ 24 മണിക്കൂറിനകം മുഴുവൻ പ്രതികളേയും പ്രതികൂടാൻ കഴിഞ്ഞത്​ ദുബൈ പൊലീസിന്റെ മികവായി മാറി.

Advertising
Advertising

എമിറേറ്റിലെ ജനങ്ങൾക്ക് ​ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്താനും ഇരകർക്ക് ​നീതി ലഭ്യമാക്കാനും സേന പ്രതിജ്ഞാബദ്ധമാണെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​റ്റനന്റ് ​ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News