നവാഗതരെ വരവേറ്റ് ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ്‌

ദുബൈ ഹോളിഡേ ഇൻ ഹോട്ടലിലാണ് ഫ്രഷേഴ്സ് പാർട്ടി സംഘടിപ്പിച്ചത്

Update: 2022-11-22 18:43 GMT
Editor : banuisahak | By : Web Desk

യു എ ഇയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ്‌ നവാഗതരെ വരവേറ്റു. വിവിധ എമിറേറ്റുകളിൽ പുതുതായി പ്രവേശനം നേടിയ നൂറുകണക്കിന് വിദ്യാർഥികൾ ഫ്രഷേഴ്സ് പാർട്ടിയിൽ പങ്കെടുത്തു.

ദുബൈ ഹോളിഡേ ഇൻ ഹോട്ടലിലാണ് ലണ്ടൻ അമേരിക്കൻ സിറ്റി കോളജ് നവാഗതർക്കായി ഫ്രഷേഴ്സ് പാർട്ടി സംഘടിപ്പിച്ചത്. വിവിധ സംഗീത നൃത്ത പരിപാടികളോടെയാണ് പുതിയ വിദ്യാർഥികളെ വരവേറ്റത്.

കോളേജ് പ്രസിഡന്റും സിഇഒയുമായ പ്രൊഫ.ഡോ.പോൾസൺ മാത്യു ചുങ്കപ്പുര, ഡീനും മാനേജിംഗ് ഡയറക്ടറുമായ പ്രൊഫ.ഡോ.കോപ്പ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി അത്താഴ വിരുന്നും സംഘടിപ്പിച്ചിരുന്നു.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും, 5 അന്തർദേശീയ അക്രഡിറ്റേഷനുകളുള്ള UAE യിലെ സ്വകാര്യ യൂണിവേഴ്സിറ്റി കോളേജാണ് ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News