യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ
3.5°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്
Update: 2025-12-20 11:38 GMT
റാസൽഖൈമ: ഇന്ന് യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. 3.5°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയ താപനില. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി(NCM)യാണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ 12 മണിക്കാണ് ജബൽ ജെയ്സിൽ ഈ താപനില രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
യുഎഇയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ജബൽ ജെയ്സ്. തീരദേശ, മരുഭൂമി പ്രദേശങ്ങളെ അപേക്ഷിച്ച്, കൂടുതൽ തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ് ഇവിടം. പ്രത്യേകിച്ച് ശൈത്യകാലത്ത്. ശൈത്യകാലം ആരംഭിക്കുന്നതോടെ യുഎഇയിലുടനീളം കാലാവസ്ഥ പൊതുവെ തണുപ്പാകും. പർവതങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും അതിരാവിലെ താപനില കൂടുതൽ കുറയും.