പണപ്പെരുപ്പം നേരിടാൻ പ്രൈസ് ലോക്ക്: 200 അവശ്യവസ്തുക്കളുടെ വില ലുലു വർധിപ്പിക്കില്ല

ലുലു ഹൈപ്പർമാർക്കറ്റുകളുടേതാണ് തീരുമാനം

Update: 2023-01-17 17:57 GMT

പണപ്പെരുപ്പം നേരിടാൻ യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ ഈവർഷം അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് തീരുമാനിച്ചു. 200 ഉൽപന്നങ്ങളുടെ വിലയാണ് ഈവർഷം മുഴുവൻ വർധനയില്ലാതെ തുടരുക. പ്രൈസ് ലോക്ക് കാമ്പയിന്റെ ഭാഗമായാണ് ഈവർഷം 200 അവശ്യവസ്തുക്കളുടെ വില ഉയർത്തേണ്ടതില്ലെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ പ്രഖ്യാപിച്ചത്.

ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യു.എ.ഇ.നിവാസികൾക്ക് മികച്ച പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ലുലു ദുബൈ ഡയറക്ടർ സലീം എം.എ പറഞ്ഞു. ഈ വർഷാവസാനം വരെ യുഎഇയിലെ എല്ലാ ലുലു ശാഖകളിലും ദൈനംദിന ഉത്പ്പന്നങ്ങളുടെ വിലയിൽ വർദ്ധനവുണ്ടാകില്ല. ഉപഭോക്താക്കളുടെ സംതൃപ്തി സംരക്ഷിക്കുന്ന പദ്ധതി കൂടിയാണിതെന്ന് ലുലു അധികൃതർ പറഞ്ഞു.

Advertising
Advertising


Full View

Lulu Hypermarkets in the UAE has decided not to increase the prices of essential goods this year to combat inflation.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News