ഷാർജയിൽ വൻ തീപ്പിടിത്തം; പെയിന്‍റ് ഫാക്ടറി കത്തിനശിച്ചു

തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു

Update: 2022-06-08 18:35 GMT

ഷാർജ ഹംരിയ്യ മേഖലയിൽ വൻതീപ്പിടിത്തം. ഇന്ന് വൈകുന്നേരം നാലോടെയാണ് ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. വൈകുന്നേരം ആറോടെ തീ പൂർണമായും നിയന്ത്രിച്ചു. എങ്കിലും പ്രദേശത്താകെ കറുത്തപുക നിറഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.  

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News