മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്; അബൂദബി എഡിഷൻ ഈമാസം 10 ന്

Update: 2023-09-08 03:04 GMT

മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് അവാർഡിന്റെ അബൂദബി എഡിഷൻ ഈമാസം പത്തിന് അബൂദബി യൂനിവേഴ്സിറ്റിയിൽ നടക്കും. ഗൾഫിലെ സ്കൂളുകളിൽ പത്താം, ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ ഒരുക്കുന്ന മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ ആദ്യ പരിപാടിയാണ് അബൂദബിയിൽ നടക്കുന്നത്.

പുരസ്കാരത്തിനായി അബൂദബി എമിറേറ്റിൽ നിന്ന് രജിസറ്റർ ചെയ്ത മുന്നൂറോളം സിബിഎസ്ഇ, കേരള, ഐസിഎസ്ഇ സിലബസ് വിദ്യാർഥികളെയാണ് അബൂദബി യൂനിവേഴ്സിറ്റി ഹാളിൽ ആദരിക്കുക. സെപ്തംബർ പത്തിന് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും.

Advertising
Advertising

അബൂദബി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ഗസ്സാൻ അവ്വാദ്, സിബിഎസ്ഇ ജിസിസി ചാപ്റ്റർ പ്രസിഡന്റ് ഡോ. താക്കൂർ എസ് മുൽചന്ദാനി, അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ സെന്റർ വൈസ് പ്രസിഡന്റ് റെജി സി ഉലഹന്നാൻ തുടങ്ങിയവർ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.

അബൂദബി എഡിഷനായുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. ദുബൈ, അജ്മാൻ എഡിഷനിലേക്കുള്ള രജിസ്ട്രേഷൻ തുടരും. അബൂദബിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റിടങ്ങളിലെ പരിപാടികളിൽ അവസരം നൽകും.

സെപ്തംബർ പതിനേഴിന് ദുബൈയിൽ ഡീ മോന്റ്ഫോർഡ് യൂനിവേഴ്സിറ്റിയിലും, സെപ്തംബർ 29 ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ അടുത്ത പരിപാടികൾ നടക്കുക. 

ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമൻണ്ട്സ്, ഇസിഎച്ച് ഡിജിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News