മീഡിയവൺ ടാൽറോപ് കോൺക്ലേവ് ദുബൈയിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ്

Update: 2023-11-12 19:32 GMT

ദുബൈ: മീഡിയവൺ ടാൽറോപുമായി ചേർന്ന് ദുബൈയിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് നാളെ(തിങ്കളാഴ്ച) നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ പത്ത് മുതൽ ദുബൈ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് നിർമിത ബുദ്ധി, ഓട്ടോമേഷൻ മേഖലകളിലെ വിദഗ്ദർ നയിക്കുന്ന ടാൾറോപ് മീഡിയവൺ ബിസിനസ് ക്ലോൺക്ലേവിന് തുടക്കമാവുക.

ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ഡബ്ല്യൂ.സി  മിഡിലീസ്റ്റ് ടെക്നോളജി കൺസൾട്ടിങ് സീനിയർ ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽകഅബി, അലിറിസ ഗ്രൂപ്പ് ചെയർമാൻ അലിറിസ അബ്ദുൽഗഫൂർ എന്നിവർ മുഖ്യാതിഥികളായിരിക്കും.

Advertising
Advertising

ജെംസ് എഡുക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെഡ് ഷമീദ് സേട്ട്, ഗ്രോവാലി സ്ഥാപകൻ ജസീർ ജമാൽ തുടങ്ങിയ വിദഗ്ധർ സദസുമായി സംവദിക്കും. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് അധ്യക്ഷനായിരിക്കും. ടാൾറോപ് സി.ടി.ഒ സോബിർ നജ്മുദ്ദീൻ, സി.ഒ.ഒ ജോൺസ് ജോസഫ്, പ്രോജക്ട് ഡയറക്ടർ മിഷാന മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും.

യു.എ.ഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന നൂറുകണക്കിന് സംരംഭകർ കോൺക്ലേവിൽ പങ്കെടുക്കും.

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News