യുഎഇയിൽ മെർസ് വൈറസ് ബാധ; കഴിഞ്ഞമാസമാണ് രോഗം സ്ഥിരീകരിച്ചത്

108 പേരെ നിരീക്ഷണത്തിലാക്കിയെന്ന് WHO

Update: 2023-07-26 01:49 GMT

യുഎഇയിലെ അൽഐനിൽ പ്രവാസി യുവാവിന് മെര്‍സ് വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞമാസമാണ് 28 കാരന് രോഗം സ്ഥിരീകരിച്ചത്.

യുവാവുമായി സമ്പർക്കം പുലർത്തിയ 108 പേർ നിരീക്ഷണത്തിലായിരുന്നു. ഇവർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷമാണ് WHO ഇക്കാര്യം പുറത്തുവിട്ടത്.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈവർഷം ആദ്യമായാണ് യു എ ഇയിൽ മെർസ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News