'സിനിമയെ വിലയിരുത്തുന്നവരിൽ അധികപേർക്കും സിനിമ എന്താണെന്ന്​ പോലും അറിയില്ല'; മുകേഷ്

ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത്​ താൻ എന്തു ചെയ്​തുവെന്ന്​ നാട്ടുകാർക്ക്​ നന്നായി അറിയുമെന്നും മുകേഷ്

Update: 2024-02-10 19:05 GMT

ദുബൈ: നിരൂപണത്തിന്റെ പേരിൽ സിനിമയെ വിലയിരുത്തുന്നവരിൽ അധികപേർക്കും സിനിമ എന്താണെന്ന്​ പോലും അറിയില്ലെന്ന് ​നടൻ മുകേഷ്​. നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്താണ്​ പലരും റിവ്യു തയാറാക്കുന്നതെന്നും അതിലൂടെ സിനിമയെന്ന വ്യവസായ മേഖലക്ക്​ സംഭവിക്കുന്ന നഷ്ടം ചെറുതല്ലെന്നും മുകേഷ്​ പ്രതികരിച്ചു.

ദുബൈയിൽ 'അയ്യർ ഇൻ അറേബ്യ' എന്ന സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ്​ മുകേഷി​ന്റെ പ്രതികരണം. 'തട്ടത്തിൻ മറയത്ത്​' ഉൾപ്പെടെ ത​ന്റെ തന്നെ സിനിമകൾ ഇറങ്ങും മുമ്പ്​ ചില നിരൂപകൾ ഭീഷണിയുമായി രംഗത്തു വന്നിരുന്നതായി മുകേഷ്​ പറഞ്ഞു. എന്നാൽ ഇത്തരം നിരൂപണങ്ങൾ അവഗണിച്ച്​ ആസ്വാദകർ സിനിമയെ നെഞ്ചേറ്റുകയായിരുന്നുവെന്നും മുകേഷ്​ പറഞ്ഞു. 

Advertising
Advertising

ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത്​ താൻ എന്തു ചെയ്​തുവെന്ന്​ നാട്ടുകാർക്ക്​ നന്നായി അറിയുമെന്നും മുകേഷ്​ ചൂണ്ടിക്കാട്ടി. വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത ' അയ്യർ ഇൻ അറേബ്യ' ജിസിസിയിലും പ്രദർശനം ആരംഭിക്കുന്നതി​ന്റെ ഭാഗമായാണ്​ വാർത്താസമ്മേളനം നടന്നത്​. 

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News