ആഗസ്ത് 7 വരെ ഇന്ത്യ-യുഎഇ വിമാന സര്‍വീസില്ല

യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.

Update: 2021-07-28 13:45 GMT
Advertising

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ല. 

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടിയെന്ന് നേരത്തെ ഇത്തിഹാദ് എയർലൈൻസ് അറിയിച്ചിരുന്നു. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.

യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്സ്​ എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​. യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News