മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥ; ഓണവുമായി മഹാബലിക്ക് ബന്ധമില്ല-വി. മുരളീധരൻ

''മഹാബലി നർമദാനദിയുടെ തീരപ്രദേശങ്ങളാണ് ഭരിച്ചിരുന്നത്. അതു മധ്യപ്രദേശിലാണ്.''

Update: 2022-09-17 03:52 GMT
Editor : Shaheer | By : Web Desk

ദുബൈ: മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ. ''കേരളത്തിൽ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ട്. എന്നാൽ, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം ആർക്കും കണ്ടെത്താനായിട്ടില്ല. അറിയപ്പെടുന്ന ചരിത്രപ്രകാരം നർമദാനദിയുടെ തീരപ്രദേശങ്ങൾ ഭരിച്ചയാളാണ് അദ്ദേഹം. അതു മധ്യപ്രദേശിന്റെ ഭാഗങ്ങളിലാകും.''-കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Advertising
Advertising

മഹാബലി നർമദാ തീരദേശം ഭരിച്ചതിനെക്കുറിച്ച് ഭാഗവതത്തിൽ പറയുന്നുണ്ട്. ഉദാരമതിയും പൗരന്മാർക്ക് ഒരുപാട് നന്മകൾ ചെയ്തയാളുമാണ് അദ്ദേഹം. എല്ലാ നന്മകളും കേരളത്തിൽനിന്ന് ആകണമെന്ന മലയാളിയുടെ ചിന്തയുടെ ഭാഗമാകാം മഹാബലിയെയും ഇങ്ങോട്ട് എടുത്തത്. മഹാബലി കേരളം ഭരിച്ചതായി ചരിത്രമില്ല. നൂറ്റാണ്ടുകളായുള്ള കോളനി ഭരണത്തിന്റെ തുടർച്ചയായി ഒരുപാട് ചരിത്രയാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. വാമനനെ വില്ലനാക്കിയത് അങ്ങനെയാണ്.

മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല, വാമനനെ വില്ലനാക്കരുത്: വിവാദ പരാമർശവുമായി വി.മുരളീധരൻ

മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല, വാമനനെ വില്ലനാക്കരുത്: വിവാദ പരാമർശവുമായി വി.മുരളീധരൻ ഐപിഎഫ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിയുടെ പരാമർശം

Posted by MediaoneTV on Friday, September 16, 2022

വാമനൻ മഹാബലിക്ക് മോക്ഷം നൽകിയെന്നാണ് ഭാഗവതം പറയുന്നത്. ഓണത്തെക്കുറിച്ചുള്ള കഥകൾ ഭാഗിമായി കെട്ടുകഥകളും ഭാഗികമായി രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് കടമെടുത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: ''It is a myth that Mahabali ruled Kerala, He has nothing to do with Onam'', says Union Minister of State for External Affairs V. Muraleedharan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News