പേസ് ഗ്രൂപ്പിന്‍റെ പുതിയ ബ്രിട്ടീഷ് സ്കൂൾ ദുബൈ റാശിദിയ്യയില്‍
ഫീസിളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു
പേസ് ഗ്രൂപ്പിന്റെ ദുബൈയിലെ ആദ്യത്തെ സ്കൂൾ റാശിദിയ്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. പിഎ ഇബ്രാഹിം ഹാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടീഷ് പാഠ്യപദ്ധതിയാണ് പുതിയ സ്കൂളിൽ അവലംബിക്കുക.
പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂൾ എന്ന പേരിലാണ് റാശിദിയ്യയിൽ സെപ്തംബർ ഒന്നിന് സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. യുഎഇയിലെ ഗ്രൂപ്പിന്റെ മൂന്നാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂളാണിത്. റാശിദിയ്യയിൽ നേരത്തേ സർക്കാറിന് കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂളാണ് ഗ്രൂപ്പ് ഏറ്റെടുത്ത് പ്രവർത്തനമാരംഭിക്കുന്നതെന്ന് ഡോ. പിഎ ഇബ്രാഹിം ഹാജി പറഞ്ഞു.
രണ്ടായിരം വിദ്യാർഥികൾക്ക് പഠനസൗകര്യമുണ്ടാകും. യുഎഇയിലെ മറ്റ് ബ്രിട്ടീഷ് സ്കൂളുകളിൽനിന്ന് വ്യത്യസ്തമായി കുറഞ്ഞ ഫീസായിരിക്കും ഇവിടെയെന്ന് അധികൃതർ പറഞ്ഞു. 17,000 ദിർഹം വാർഷിക ഫീസിന് മറ്റ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അടച്ചുപോയ അംലെഡ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇവിടെ പ്രവേശനം നൽകും. ഇവർക്ക് പ്രത്യേക ഇളവ് നൽകും. ഇമാറാത്തി എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം ഹമ്മാദി, പ്രിൻസിപ്പൽ ഗ്രഹാം ഹോവൽ, അഹ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.