പ്രമുഖ വ്യവസായി മൊയ്തീൻ കുഞ്ഞി സിലോൺ അന്തരിച്ചു
സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട്
Update: 2025-08-20 18:51 GMT
ദുബൈ: കാസർകോട് മാങ്ങാട് സ്വദേശിയും, ഗൾഫിലെ പ്രമുഖ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.യുമായിരുന്ന മൊയ്തീൻ കുഞ്ഞി സിലോൺ (73) അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യം.
സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട്.
പരേതയായ ആയിഷത്ത് നസീം ആണ് ഭാര്യ. ആരിഫ് അഹമ്മദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റീസാ റാഷീദ്, ജുഹൈന അഹമ്മദ്, ആമിർ അഹമ്മദ് എന്നിവർ മക്കളാണ്. ദുബൈ സോനപൂർ മസ്ജിദിൽ മൃതദേഹം ഖബറടക്കി.