റമദാനോടനുബന്ധിച്ച് യുഎഇയില്‍ 1409 തടവുകാര്‍ക്ക് മോചനം

അബൂദബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിലെ തടവുകാരെയാണ്​ മോചിപ്പിക്കുന്നത്

Update: 2022-03-29 14:05 GMT

റമദാന് മുന്നോടിയായി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്‌യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 540 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് ഖലീഫ ഉത്തരവിട്ടിരിക്കുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 659പേര്‍ക്കാണ് മാപ്പുനല്‍കി ഉത്തരവിട്ടിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും റമദാന് മുന്നോടിയായി 210തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News