സമസ്ത നൂറാം വാർഷികം: അന്താരാഷ്ട്ര പ്രചാരണ സമ്മേളനം നവംബർ രണ്ടിന് ദുബൈയിൽ

ജിഫ്രി തങ്ങളും സാദിഖലി തങ്ങളും പരിപാടിയിൽ പങ്കെടുക്കും

Update: 2025-10-29 16:57 GMT

ദുബൈ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ അന്താരാഷ്ട്ര പ്രചാരണ മഹാ സമ്മേളനം നവംബർ രണ്ടിന് ദുബൈയിൽ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, നൂറാം വാർഷിക സമ്മേളന സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.

വൈകിട്ട് ആറിന് ദുബൈ അൽ നസർ ലിഷർലാൻഡ് ഊദ് മേത്ത ഓഡിറ്റോറിയത്തിലാണ് പരിപാടി. സമസ്ത ട്രഷറൽ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, മുശാവറ അംഗങ്ങൾ, പോഷക സംഘടന നേതാക്കൾ, എൻ.കെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News