ബുർജ് ഖലീഫയിൽ ഷാരൂഖ്ഖാൻ; ബുർജീൽ ഹോൽഡിങിന്റെ പ്രചാരണം തുടങ്ങി

Update: 2022-10-04 05:02 GMT

ബുർജ് ഖലീഫയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാനെ അവതരിപ്പിച്ച് അബൂദബിയിലെ ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ഷാരൂഖ് ഖാന്റെ പിറന്നാളിന് ഒരുമാസം മുമ്പാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ അദ്ദേഹത്തിന്റെ വീഡിയോ തെളിയിച്ചത്.

കഴിഞ്ഞ രാത്രിയാണ് ബൂർജ് ഖലീഫയിൽ ഷാരൂഖ് ഖാന്റെ വീഡിയോ തെളിയിച്ച് ബുർജീൽ ഹോൾഡിങ് 'നിങ്ങളുടെ പരിചണത്തിൽ ഞങ്ങൾ പ്രതിഞ്ജാബദ്ധരാണ്' എന്ന പ്രചാരണം ആരംഭിച്ചത്. മലയാളിയായ ഡോ. ഷംസീർ വയലിൽ ഒന്നരപതിറ്റാണ്ടിനിടെ മിഡിലീസ്റ്റിലെ ആരോഗ്യരംഗത്ത് രചിച്ച വിജയഗാഥയാണ് ഷാരൂഖ് ഖാൻ വീഡിയോയിലൂടെ പങ്കുവെച്ചത്.

Advertising
Advertising

യു.എ.ഇയും ഷാരൂഖ് ഖാനും തമ്മിലെ ദീർഘകാല ബന്ധത്തിന്റെ മറ്റൊരു ആഘോഷവേളകൂടിയായിതെന്ന് ബുർജീൽ അധികൃതർ പറഞ്ഞു. വാഹത് അൽ കരാമയിൽ യു.എ.ഇയുടെ ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചാണ് ഷാരൂഖ് പ്രചാരണ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ശൈഖ്‌സായിദ് ഗ്രാന്റ് മോസ്‌ക്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവയും 70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കടന്നുവരുന്നുണ്ട്.

ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുർജീൽ ഹോൾഡിങ്സിന്റെ യാത്രയിൽ ഷാരൂഖ് ഖാൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യു.എ.ഇയിലും ഒമാനിലുമായി ബുർജീൽ, മെഡിയോർ, എൽ.എൽ.എച്ച്, ലൈഫ് കെയർ, തജ്മീൽ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News