ഷിനോജ് ഷംസുദ്ദീന് യു.എ.ഇ ഗോള്‍ഡന്‍ വിസ

തൃശൂര്‍ എടത്തിരുത്തി, കുട്ടമംഗലം സ്വദേശിയായ ഷിനോജ് ഷംസുദ്ദീന്‍ 16 വര്‍ഷമായി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുകയാണ്

Update: 2022-06-08 14:10 GMT
Advertising

മീഡിയവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മാധ്യമരംഗത്തെ സംഭാവനകള്‍ മാനിച്ചാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍വിസ നല്‍കിയത്. ആമര്‍ ഡിപ്പാര്‍ട്ടുമെന്റിലെ അഹമ്മദ് സഈദ് അല്‍ സഈദ്, എമിറേറ്റ്‌സ് ക്ലാസിക് സി.ഇ.ഒ സാദിഖലി എന്നിവര്‍ വിസ കൈമാറി.

തൃശൂര്‍ എടത്തിരുത്തി, കുട്ടമംഗലം സ്വദേശിയായ ഷിനോജ് ഷംസുദ്ദീന്‍ 16 വര്‍ഷമായി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. 2013 മുതല്‍ മീഡിയവണ്ണിന്റെ മസ്‌കത്ത്, ദുബൈ ബ്യൂറോകളില്‍ റിപ്പോര്‍ട്ടിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

രണ്ടുതവണ ദുബൈ ഗ്ലോബല്‍ വില്ലേജ് അന്തര്‍ദേശീയ മാധ്യമപുരസ്‌കാരത്തിന് അര്‍ഹനായി. മീഡിയവണ്ണിലെ പ്രതിവാര ഗള്‍ഫ് ന്യൂസ് മാഗസിനായ വീക്കെന്‍ഡ് അറേബ്യയുടെ അവതാരകന്‍ കൂടിയാണ് ഷിനോജ് ഷംസുദ്ദീന്‍. 1998ല്‍ 'മാധ്യമം' ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് കേരളത്തിലെ വിവിധ ബ്യൂറോകളിലും, ന്യൂസ് ഡെസ്‌കിലും ജോലി ചെയ്തു. 2006 ലാണ് ദുബൈയിലെത്തുന്നത്. പരേതനായ കുഞ്ഞിമാക്കച്ചാലില്‍ ഷംസുദ്ദീന്റെയും ഹഫ്‌സാബിയുടെയും മകനാണ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കള്‍: ഇന്‍സാഫ് ഷംസുദ്ദീന്‍, ഇത്തിഹാദ് മുഹമ്മദ്, ഈലാഫ് ഷിനോജ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News