സ്മാർട്ട് ഹോം ഹാക്ക് ചെയ്യപ്പെടാം;മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

അലക്സ, സിറി പോലുള്ള വോയ്സ് അസിസ്റ്റന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു

Update: 2025-09-07 17:32 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: എഴുപത് ശതമാനം സ്മാർട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്. ഇത്തരം ഉപകരണങ്ങളിൽ സൈബർ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കാണമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.

അലക്സ, സിറി പോലുള്ള വോയ്സ് അസിസ്റ്റന്റുകൾ, നിരീക്ഷണ കാമറ, ഓട്ടോമേറ്റഡ് ലൈറ്റിങ്, കൂളിങ് സംവിധാനം തുടങ്ങി വീടുകൾ സ്മാർട്ടാക്കുന്ന ഉപകരണങ്ങൾ പലതും ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ടെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനങ്ങളിൽ അടിസ്ഥാനപരമായ സൈബർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാത്തതാണ് ഹാക്കർമാർ ഉപയോഗപ്പെടുത്തുന്നത്. വോയ്സ് അസിസ്റ്റൻസ് സ്ഥിരമായി ഇൻറർനെറ്റുമായി കണക്ട് ചെയ്തുവെക്കുന്നതും, സന്ദർശകർക്ക് വീട്ടിലെ വൈഫൈ പാസ്വേഡ് കൈമാറുന്നതും അപകടരകരമാണ്.

ഹാക്കർമാർക്ക് ഡാറ്റ മോഷ്ടിക്കാനും വിദൂരത്തുനിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാനും ഇത് അവസരം നൽകും. വീടുകളിൽ കുട്ടികളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ബേബി മോണിറ്ററുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാം. എല്ലാ ഉപകരണങ്ങളിലും ശക്തമായ പാസ്വേഡ് ഉപയോഗിക്കണമെന്നും, ഉപകരണങ്ങളുടെ സോഫ്റ്റ്വെയർ സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്നും കൗൺസിൽ നിർദേശിക്കുന്നു., ഒരു കേന്ദ്ര സംവിധാനം വഴി എല്ലാ സ്മാർട് ഉപകരണങ്ങളും നിയന്ത്രിക്കാൻ ശ്രദ്ധിക്കണമമെന്നും നിർദേശമുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News