സ്മാർട് ട്രാഫിക് നിയന്ത്രണം; ദുബൈ റോഡുകളിൽ യാത്രാവേഗം കൂടി
ഐ.ടി.എസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ
ദുബൈ: ദുബൈയിൽ നവീന ഡിജിറ്റൽ ട്രാഫിക്നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതോടെ റോഡ്യാത്രാവേഗതയിൽ 20 ശതമാനം വർധന. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്. അടിയന്തിര ആവശ്യങ്ങൾക്ക്പൊലീസും മറ്റു സന്നാഹങ്ങളും എത്തിച്ചേരുന്ന സമയവും ഇതോടെ കൂടുതൽ എളുപ്പമായി.
ആർ.ടി.എയുടെ ഇന്റലിജന്റ്ട്രാഫിക് സിസ്റ്റംസ് എന്ന സംവിധാനമാണ് ദുബൈക്ക് തുണയായത്. നിരീക്ഷണം 63ശതമാനംമെച്ചപ്പെടുത്താനും യാത്രാ സമയം കുറക്കാനും ഇതിലൂടെ സാധിച്ചു. ആർ.ടി.എ ഡയറക്ടർ ജനറൽമത്വാർ അൽ തായർ ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. .
സ്മാർട്സംവിധാനങ്ങൾ ഉപയോഗിച്ച്റോഡ്ഗതാഗതം നിരീക്ഷിക്കുന്നതാണ്ഐ.ടി.എസ്സംവിധാനം. ഇതിെൻറ ആദ്യവിപുലീകരണം പൂർത്തിയായത് 2020നവംബറിൽ. റോഡ്ശൃഖലയുടെ 60ശതമാനവും സ്മാർട്സംവിധാനത്തിന്ചുവടെയാണിപ്പോൾ. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെരണ്ടാം ഘട്ടത്തിന്ആർ.ടി.എഒരുങ്ങുകയാണ്. ഇതിലൂടെ എമിറേറ്റിലെ 710 കി.മീറ്റർ മുഴുവൻ പ്രധാന റോഡുകളും ഐ.ടി.എസിൽഉൾപ്പെടും.
ആർട്ടിഫിഷ്യൽഇന്‍റലിജൻസ്, ബിഗ് ഡാറ്റ, ഇന്‍റർനെറ്റ് ഓഫ് തിംങ്സ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ ആപ്ലിക്കേഷനുകളാണ് ആർ.ടി.എ പ്രയോജനപ്പെടുത്തുന്നത്.ഡ്രൈവർമാർക്ക്നിർദേശങ്ങൾ നൽകുന്നതിന്ആദ്യഘട്ടത്തിൽ നിരവധി സംവിധാനങ്ങൾ ഒരുക്കിയിരുന്നു.. ആദ്യ ഘട്ട പദ്ധതിയിൽ 116 ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചു. ഇതിലൂടെ ട്രാഫിക് നിരീക്ഷണവും വിവര ശേഖരണവും വേഗത്തിലായി. ആകെ റോഡുകളിലെ നിരീക്ഷണ കാമറകളുടെഎണ്ണം 235ആയി വർധിച്ചു.