അജ്മാൻ ലിവ ഈത്തപ്പഴമേള ഇന്ന് സമാപിക്കും

മേളയിൽ നിരവധി മൽസരങ്ങൾ

Update: 2023-08-03 01:17 GMT

അജ്മാനിൽ നടക്കുന്ന ലിവ ഈത്തപ്പഴം, തേൻ മേള ഇന്നത്തോടെ സമാപിക്കും. അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് മേള നടക്കുന്നത്.

നാലു ദിവസം നീണ്ട മേളയില്‍ പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഈത്തപ്പഴങ്ങളും, മറ്റു പഴങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേളയുടെ ഭാഗമായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ  ജൂലൈ 31 നാണ് മേള ആരംഭിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News