മെട്രോ മ്യൂസിക് ഫെസ്റ്റിവെല്‍; ദുബൈ മെട്രോ സ്റ്റേഷനുകള്‍ ഇന്നുമുതല്‍ സംഗീതസാന്ദ്രമാകും
Update: 2022-03-17 12:20 GMT
ഇന്നു മുതല്‍ ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവല്‍ ആരംഭിക്കുന്നതോടെ ദുബൈയിലെ മെട്രോ സ്റ്റേഷനുകള്‍ സംഗീതസാന്ദ്രമാകും. ഇന്നു മുതല്‍ ഈമാസം 23 വരെയാണ് ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്. ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 സംഗീതജ്ഞരാണ് ദുബൈയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മെട്രോ സ്റ്റേഷനുകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുക. യൂണിയന്‍, ബുര്‍ജുമാന്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ജബല്‍അലി, എക്‌സ്‌പോ 2020 സ്റ്റേഷനുകളിലാണ് പരിപാടി നടക്കുക. ദുബൈയില്‍ ഏറ്റവും ജനത്തിരക്കേറിയ മെട്രോ സ്‌റ്റേഷനുകളാണിവ.