തീ കത്തിയ മണത്തെ തുടര്‍ന്ന് മസ്‌ക്കറ്റിലിറക്കിയ വിമാനം യാത്രക്കാരുമായി ദുബൈയിലെത്തി

Update: 2022-07-17 10:40 GMT

തീ കത്തിയ മണത്തെ തുടര്‍ന്ന് മസ്‌ക്കറ്റിലിറക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുമായി ദുബൈയിലെത്തി. കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX-355 വിമാനമാണ് തീ കത്തിയ മണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മസ്‌ക്കറ്റിലിറക്കിയത്.

ഫോര്‍വേഡ് ഗാലറിയില്‍നിന്നാണ് തീ കത്തിയ മണം ലഭിച്ചതെന്നാണ് ഡി.ജി.സി.എ പറയുന്നത്. എന്നാല്‍ എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം എന്‍ജിനിയര്‍മാര്‍ വിമാനം പരിശോധിക്കുകയായിരുന്നു.

തുടര്‍നടപടികള്‍ക്ക് ശേഷം അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യാത്രക്കാരെ അതേ വിമാനത്തില്‍ ദുബൈയിലെത്തിച്ചത്. യാത്രക്കാര്‍ക്ക് ചെറിയ സ്‌നാക്‌സും പാനീയവും നല്‍കിയിരുന്നതായി വിമാനത്തിലെ യാത്രക്കാര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News