അന്താരാഷ്ട്ര മാനുഷിക-സന്നദ്ധ പ്രവർത്തനങ്ങൾക്കായി സഹായ ഏജൻസി സ്ഥാപിച്ച് യുഎഇ

സ്വതന്ത്ര അധികാരമുള്ള സ്ഥാപനമാകും എയ്ഡ് ഏജൻസി

Update: 2024-11-11 19:29 GMT
Editor : Thameem CP | By : Web Desk

ദുബൈ: അന്താരാഷ്ട്ര മേഖലയിലെ മാനുഷിക-സന്നദ്ധ പ്രവർത്തനങ്ങൾക്കായി സഹായ ഏജൻസി സ്ഥാപിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ രാഷ്ട്രങ്ങളിൽ യുഎഇ നടത്തുന്ന മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും പ്രവർത്തനം ശക്തിപ്പെടുത്തുകയുമാണ് ഏജൻസിയുടെ ലക്ഷ്യം. പദ്ധതികളുടെ നടത്തിപ്പിനൊപ്പം ഇതുമായി ബന്ധപ്പെട്ട നയരൂപവത്കരണവും ഏജൻസിയുടെ ഉത്തരവാദിത്വമാകും. പ്രസിഡൻഷ്യൽ കോർട്ട് ഉപമേധാവി ദയാബ് ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആന്റ് ഫിലാന്ത്രപിക് കൗൺസിലിനാണ് ഏജൻസി റിപ്പോർട്ട് ചെയ്യുക.

Advertising
Advertising

ഗസ്സ, ലബനാൻ, സുഡാൻ അടക്കമുള്ള സ്ഥലങ്ങളിൽ യുഎഇ നടത്തുന്ന സേവനങ്ങൾ ഇനി മുതൽ എയ്ഡ് ഏജൻസിക്ക് കീഴിലാകും. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇരുരാഷ്ട്രങ്ങളിലെയും ദുരിതബാധിതർക്കായി വൻതോതിലുള്ള സഹായമാണ് യുഎഇ എത്തിച്ചു കൊണ്ടിരിക്കുന്നത്. അറബ് മേഖലയിൽ യമൻ, ഇറാഖ് രാഷ്ട്രങ്ങളിലേക്കും യുഎഇ സഹായമെത്തിക്കുന്നുണ്ട്.

രാഷ്ട്രം നിലവിൽ വന്ന ശേഷം ഈ വർഷം സെപ്തംബർ വരെ 98 ബില്യൺ ഡോളറിന്റെ സഹായമാണ് യുഎഇ വിദേശ രാജ്യങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്. 2015ലെ യെമൻ വി കെയർ, 2017 ലെ ഫോർ യുവർ സെയ്ക് സൊമാലിയ, 2019ലെ രോഹിൻഗ്യൻ അഭയാർഥികൾക്കായുള്ള പിന്തുണ, സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ബാധിതർക്കായി നടത്തിയ ബ്രിഡ്ജസ് ഓഫ് ഗിവിങ്, ഫലസ്തീൻ ജനതയ്ക്കായുള്ള തറാഹും ഫോർ ഗസ്സ, ലബനാനു വേണ്ടിയുള്ള വി സ്റ്റാൻഡ് വിത്ത് ലബനാൻ തുടങ്ങിയ ക്യാംപയിനുകൾ ഇതിൽ എടുത്തു പറയേണ്ടതാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News