ദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു

ഫ്‌ളൈദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല.

Update: 2021-07-22 09:48 GMT

ദുബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല.

കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബൈ വിമാനം ഇതോടെ യാത്രഅവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. ഇവർക്ക് മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തും.

റൺവേ രണ്ടുമണിക്കൂർ താല്കാലികമായി അടച്ചത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News