ദുബൈയിലിറങ്ങുന്നവര്‍ക്ക് ആശ്വസിക്കാം; ഇനി റാപിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല

മറ്റു എയര്‍പോര്‍ട്ടുകളിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ ഇളവ് തല്‍ക്കാലം ബാധകമല്ല

Update: 2022-02-22 07:30 GMT

ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലിറങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി റാപിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമാണെന്ന നിബന്ധന ഒഴിവാക്കി എയര്‍പോര്‍ട്ട് അധികൃതര്‍. ഇന്ത്യയെ കൂടാതെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ദുബൈ എയര്‍പോര്‍ട്ടിലിറങ്ങാന്‍ ഇനി റാപിഡ് ടെസ്റ്റിന്റെ ആവശ്യമില്ല. ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നത്.

എങ്കിലും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടായിരിക്കില്ല. കൂടാതെ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ നിലവില്‍ നടത്തുന്ന കോവിഡ് പരിശോധന തുടരുന്നതായിരിക്കും. യാത്രക്കാര്‍ അവരുടെ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റയ്ന്‍ നടപടികള്‍ പാലിക്കുകയും വേണം.

യുഎഇയിലെ മറ്റു എയര്‍പോര്‍ട്ടുകളിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ ഇളവ് തല്‍ക്കാലം ബാധകമല്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News