ഇന്ന് ഹിജ്‌റ പുതുവത്സരം; യുഎഇയിൽ നാളെ പൊതുഅവധി
നാളെ ദുബൈയിൽ പാർക്കിങ് സൗജന്യം
Update: 2025-06-26 17:38 GMT
ദുബൈ: ഇന്ന് ഹിജ്‌റ പുതുവത്സരദിനം, 1447 മുഹറം ഒന്ന്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി യുഎഇയിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യഅവധി കൂടി ചേർത്ത് മൂന്ന് ദിവസം തുടർച്ചയായാണ് സ്ഥാപനങ്ങൾക്ക് അവധി ലഭിക്കുക. നാളെ ദുബൈയിൽ പാർക്കിങ് സൗജന്യമായിരിക്കും. ദുബൈ മെട്രോ, ട്രാം, ബസ് എന്നിവയുടെ സേവന സമയവും നീട്ടിയിട്ടുണ്ട്.