ശൈഖ് മുഹമ്മദിന് ഉർദുഗാന്റെ സമ്മാനം; തുർക്കിയുടെ ഇലക്ട്രിക്ക് കാർ സമ്മാനിച്ചു

സമ്മാനമായി ലഭിച്ച കാറിൽ ഇരു രാഷ്ടനേതാക്കളും അബൂദബി നഗരത്തിൽ ചുറ്റിക്കറങ്ങി

Update: 2023-07-21 20:09 GMT
Advertising

യു എ ഇ പ്രസിഡന്റിന് ഇലക്ട്രിക്ക് കാർ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് ഉർദുഗാൻ. സമ്മാനമായി ലഭിച്ച കാറിൽ ഇരു രാഷ്ടനേതാക്കളും അബൂദബി നഗരത്തിൽ ചുറ്റിക്കറങ്ങി.

യു എ ഇ സന്ദർശിക്കാനെത്തിയ തുർക്കി പ്രസിഡന്റ് ഉർദുഗാൻ തുർക്കിയിൽ നിർമിച്ച ആഢംബര ഇലക്ട്രിക്ക് കാർ ടോഗ് ആണ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാന് സമ്മാനമായി നൽകിയത്. സമ്മാനം കൈപറ്റിയ ശൈഖ് മുഹമ്മദ് ഉർദുഗാനെയും അരികിലിരുത്തി അബൂദബി നഗരത്തിലൂടെ കാറിൽ സഞ്ചരിച്ചു. നേരത്തേ സൗദി കിരീടാവകാശിക്കും, ഖത്തർ അമീറിനും ഉർദുഗാൻ ഈ കാർ സമ്മാനമായി നൽകിയിരുന്നു.

Full View

ഉർദുഗാന് യു എ ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദും പ്രസിഡന്റ് ശൈഖ് മുഹമ്മദ് കൈമാറി. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ യു എ ഇയും തുർക്കിയും സന്ദർശനത്തിൽ ധാരണയിൽ എത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News