2026 ൽ ഏറ്റവും വലിയ ഫെഡറൽ ബജറ്റ്; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

കണക്കാക്കുന്നത് 92.4 ബില്യൺ ദിർഹം വരുമാനം

Update: 2025-10-27 11:58 GMT

അബൂദബി: 2026 ലെ വാർഷിക ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. 92.4 ബില്യൺ ദിർഹം വരുമാനവും സമാന ചെലവുകളുമാണ് കണക്കാക്കുന്നത്. സമ്പദ് വ്യവസ്ഥയുടെയും സഹകരണത്തിന്റെയും മേഖലകളിലെ 35 അന്താരാഷ്ട്ര കരാറുകൾക്കും മെമ്മോറാണ്ടകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

ഫെഡറേഷൻ സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും ഉയർന്ന ബജറ്റാണ് 2026 ലേതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. യുഎഇ ബജറ്റുകൾ സന്തുലിതമാണെന്നും നിക്ഷേപം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. വിദേശ വ്യാപാരം ത്വരിതഗതിയിലാണെന്നും സമ്പദ് വ്യവസ്ഥ വളരുകയാണെന്നും ചൂണ്ടിക്കാട്ടി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ അറബ് ലോകത്തെ ഒന്നാമത്തേതും മികച്ച 20 ആഗോള സമ്പദ്വ്യവസ്ഥകളിൽ ഒന്നുമാണ് യുഎഇയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Advertising
Advertising

2024-ൽ രാജ്യത്തിന്റെ വിദേശ നിക്ഷേപം ഒരു ട്രില്യൺ അമ്പത് ദശലക്ഷം ദിർഹമിലെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വളർച്ചയാണ് നേടിയത്.

2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ, യുഎഇ കയറ്റുമതി വികസന നയം നടപ്പാക്കിയതാണ് ഗുണകരമായത്. ഏകദേശം 470 ബില്യൺ ദിർഹമിൽ നിന്ന് 950 ബില്യൺ ദിർഹിലേക്കാണ് കുതിച്ചുകയറിയത്. 103 ശതമാനം വർധനവാണുണ്ടായത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News