കാലാവസ്ഥ ഉച്ചകോടിയായ കോപ് 28 സംഘാടകരെ യു.എ.ഇ ആദരിച്ചു

ഓഡർ ഓഫ് സായിദ്, ഓഡർ ഓഫ് യൂനിയൻ, ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 എന്നീ ബഹുമതികളാണ് പ്രസിഡൻറ് സമ്മാനിച്ചത്

Update: 2024-02-28 19:12 GMT
Advertising

അബൂദബി: യു.എ.ഇ ആതിഥേയത്വം വഹിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 വിജയകരമാക്കിയ സംഘാടകരെ ആദരിച്ചു. ഓഡർ ഓഫ് സായിദ്, ഓഡർ ഓഫ് യൂനിയൻ, ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 എന്നീ ബഹുമതികളാണ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സമ്മാനിച്ചത്.

യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം, വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവർക്കാണ് ഓഡർ ഓഫ് സായിദ് ബഹുമതി. അബൂദബിയുടെ ഉപ ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ്തഹ്‌നൂൻ ബിൻ സായിദ് ആൽ നഹ്‌യാൻ, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം, വിദേശകാര്യ മന്ത്രിയും കോപ് 28 ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ച ഉന്നത തല കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ, സലാമ ബിൻത് ഹംദാൻ ആൽ നഹ്‌യാൻ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ്, കോപ്28 പ്രസിഡൻറും വ്യവസായ നൂതന സാങ്കേതിക വിദ്യ മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ്അൽ ജാബിർ, പ്രോട്ടോകോർ ആൻഡ്‌സ്ട്രാറ്റജിക്‌നരേറ്റീവ്‌ഫെഡറൽ അതോറിറ്റി ചെയർമാൻ മുഹമ്മദ്അബ്ദുല്ല അൽ ജുനൈബി എന്നിവർക്കാണ് ഓഡർ ഓഫ് യൂനിയൻ ബഹുമതി സമ്മാനിച്ചത്.

കോപ്28ലെ സംഘാടക സമിതി അംഗങ്ങൾക്കാണ് ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 ബഹുമതി നൽകിയത്. അബൂദബി എർത്ത്‌ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് നേരിട്ടാണ് ബഹുമതികൾ കൈമാറിയത്. കോപ് 28ന്റെ വിജയത്തിൽ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News