2026 'കുടുംബ വർഷ'മായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ്

ദേശീയ കുടുംബ വളർച്ച നയം 2031-ൻ്റെ ഭാഗമായാണ് പ്രഖ്യാപനം

Update: 2025-11-07 12:49 GMT

ദുബൈ: 2026 'കുടുംബ വർഷ'മായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചു. ദേശീയ കുടുംബ വളർച്ച നയം 2031 ൻ്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇയുടെ ഭാവി കുടുംബത്തിൽ നിന്നാണ് തുടങ്ങുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “ഇന്ന്, യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളിൽ ഞാൻ പങ്കെടുത്തു. അതിൽ ഞങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും വളരെ പ്രധാനപ്പെട്ട വിഷയത്തെ അഭിമുഖീകരിക്കുന്നതിനുള്ള ദീർഘകാല തന്ത്രപരമായ കാഴ്ചപ്പാടും ദേശീയ ചട്ടക്കൂടുമായി ദേശീയ കുടുംബ വളർച്ച നയം 2031 ഞങ്ങൾ അംഗീകരിച്ചു. കുടുംബം രാജ്യത്തിന്റെ ശക്തിയുടെയും സമൃദ്ധിയുടെയും ആണിക്കല്ലാണ്. അതിന്റെ വളർച്ചയും സ്ഥിരതയും ഫലപ്രാപ്തിയുമാണ് സമൂഹത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ കാരണമാകുന്നത്. അതൊരു പൊതു ഉത്തരവാദിത്വമാണ്. ഇന്ന് നമ്മൾ പ്രവർത്തിക്കുന്ന യുഎഇയുടെ ഭാവി കുടുംബത്തിൽ നിന്നാണ് തുടങ്ങുന്നത്. അതിൽ നിന്നാണ് തലമുറകൾ വളർന്ന്നനുവരുന്നത്. അതിലൂടെയാണ് നമ്മുടെ സംസ്കാരവും മൂല്യങ്ങളും സ്വത്വവും നാം സംരക്ഷിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News