തിരിച്ചടിച്ച്​ യു.എ.ഇ: പോര്‍വിമാനം യമനിലെ മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തു

പുലര്‍ച്ചെ 4.10ഓടെയാണ് അബൂദബിക്കു നേരെ ഹൂതികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഇവ രണ്ടും യു.എ.ഇ. പ്രതിരോധസേന തകര്‍ത്തിരുന്നു

Update: 2022-01-24 16:50 GMT
Editor : abs | By : Web Desk

യമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ സംവിധാനം യു.എ.ഇ പോര്‍വിമാനം തകര്‍ത്തു. അബൂദബിക്കു നേരെ വീണ്ടും ഹൂതികള്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ്​ തിങ്കളാഴ്ച രാവിലെ എഫ് 16 പോര്‍വിമാനം ഹൂതി മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തത്. ഹൂതികളുടെ മിസൈല്‍ ലോഞ്ചര്‍ യു.എ.ഇ. പോര്‍വിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തു.

പുലര്‍ച്ചെ 4.10ഓടെയാണ് അബൂദബിക്കു നേരെ ഹൂതികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഇവ രണ്ടും യു.എ.ഇ. പ്രതിരോധസേന തകര്‍ത്തിരുന്നു. തുടര്‍ന്ന് ലോഞ്ചര്‍ നശിപ്പിക്കുകയായിരുന്നു.

Advertising
Advertising
Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News