യെമനിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി100 കോടി ഡോളർ നിക്ഷേപിക്കും- യുഎഇ അംബാസഡർ

ഏദൻ സന്ദർശനവേളയിലാണ് പ്രഖ്യാപനം

Update: 2025-11-27 10:13 GMT
Editor : Mufeeda | By : Web Desk

ദുബൈ: ഗവൺമെന്റ് നിയന്ത്രിത യെമനിൽ ആഭ്യന്തരയുദ്ധം മൂലം തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിന് 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ. യെമൻ ​ഗവൺമെന്റ് താവളമായ ഏദനിലെ സന്ദർശനവേളയിൽ യുഎഇ അംബാസഡർ മുഹമ്മദ് ഹമദ് അൽ സാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യെമൻ ഗവൺമെന്റും ഹൂതി വമതരുമായി നടക്കുന്ന യുദ്ധത്തിൽ ലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. 2022-ലെ വെടിനിർത്തൽ കരാറിന് ശേഷം യുദ്ധം ഏറെക്കുറെ മരവിച്ച നിലയിലാണ്. എന്നാൽ, യെമനിലെ ആശുപത്രികളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉപയോ​ഗയോ​ഗ്യമല്ല.

സംഘർഷത്തിന് മുമ്പ് തന്നെ മൂന്നിൽ രണ്ട് യെമനികൾക്ക് മാത്രമേ പൊതു വൈദ്യുതി ഗ്രിഡ് ലഭ്യമായിരുന്നുള്ളൂ. ഏദനിൽ നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ പതിവാണ്. പലരും മെഴുകുതിരി വെളിച്ചത്തിലാണ് ജീവിക്കുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News