​ഗസ്സ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തെ സ്വാ​ഗതം ചെയ്ത് യു.എ.ഇ

താത്കാലിക ഫലസ്തീൻ ദേശീയ സമിതി രൂപീകരിച്ചതിനും അഭിനന്ദനം

Update: 2026-01-18 12:24 GMT
Editor : Mufeeda | By : Web Desk

ദുബൈ: ​ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ ആരംഭിച്ചതിനെ സ്വാ​ഗതം ചെയ്ത് യു.എ.ഇ. ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗൺസിൽ പ്രമേയം 2803 നടപ്പാക്കുന്നതിനായി താത്കാലിക ഫലസ്തീൻ ദേശീയ സമിതി (National Committee for the Administration of Gaza - NCAG) രൂപീകരിച്ചതിനെ യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി അഭിനന്ദിച്ചു.

ഗസ്സ എക്സിക്യൂട്ടിവ് ബോർഡിലേക്കുള്ള തന്റെ നിയമനത്തിൽ അഭിമാനം പ്രകടിപ്പിച്ച റീം ഈ നിയമനം ​ഗസ്സ ജനതയ്ക്കും മേഖലയിലെ ജനങ്ങൾക്കും യുഎഇയോടുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് അഭിപ്രായപ്പെട്ടു. ​ഗസ്സക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വഹിച്ച നിർണായ പങ്കിനെ റീം എടുത്തുകാട്ടി. കൂടാതെ ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നിരന്തര ശ്രമങ്ങളെയും അവർ പ്രശംസിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News