തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി പ്രവര്‍ത്തനം സജീവം
രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ്നൈറ്റ് -2 വിനോട് അനുബന്ധിച്ചാണ് ആശുപത്രി ഒരുക്കിയത്
ഭൂകമ്പത്തിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം
ദുബൈ: തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി സജീവ പ്രവർത്തനം നടത്തുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ്നൈറ്റ് -2 വിനോട് അനുബന്ധിച്ചാണ് ആശുപത്രി ഒരുക്കിയത്. തുർക്കിയിലെ ഗാസിയാന്‍റപ്പിലാണ് ആശുപത്രി.
അത്യാഹിതവിഭാഗം, ഓപറേഷൻ മുറി, ഐ.സി.യു, സി.ടി സ്കാൻ, അണുനശീകരണസംവിധാനം എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനമാണിവിടെയുള്ളത്. അടുത്ത ഘട്ടമായി ലാബോറട്ടറി, എക്സ്റേ, ഫാർമസി, ദന്തവിഭാഗം, ഒ.പി, ഇൻപേഷ്യന്റ്വാർഡ്എന്നിവ സജ്ജീകരിക്കും.
ആശുപത്രിയുടെ ശേഷി 50 ബെഡ് ആയി ഉയർത്തും. 15 ഡോക്ർ, 60 നഴ്സ്, കൂടുതൽ ചികിത്സ ഉപകരണങ്ങൾ, ടെക്നീഷ്യൻമാർ എന്നിവയും വരും ദിവസങ്ങളിൽ എത്തിക്കും.
Watch Video Report