പുതുമോടിയിലേക്ക്​ ഉമ്മുസുഖൈം സ്​ട്രീറ്റ്​

മനോഹരമായ നഗരപാതകളും സൈക്ലിങ് ട്രാക്കുകളും അടങ്ങുന്ന നവീകരണ പദ്ധതിക്കാണ് അതോറിറ്റി തുടക്കം കുറിച്ചത്

Update: 2025-05-31 17:06 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിലെ പ്രധാന സ്ട്രീറ്റായ ഉമ്മു സുഖൈമിന്റെ വികസനത്തിനായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. മനോഹരമായ നഗരപാതകളും സൈക്ലിങ് ട്രാക്കുകളും അടങ്ങുന്ന നവീകരണ പദ്ധതിക്കാണ് അതോറിറ്റി തുടക്കം കുറിച്ചത്.

ദുബൈയിലെ പ്രധാന വ്യവസായ, താമസ മേഖലകളായ ജുമൈറ സ്ട്രീറ്റ്​ കവല മുതൽ അൽ ഖൈൽ റോഡ് വരെയുള്ള പാതയാണ്​ നവീകണ പദ്ധതിയിൽ പ്രധാനപ്പെട്ടത്. പദ്ധതി പൂർത്തിയാകുന്നതോടെ ഉമ്മുസുഖൈം സ്ട്രീറ്റിന്റെ ഉൾകൊള്ളൽ ശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളായി വർധിക്കും. ഇതോടെ ജുമൈറ സ്ട്രീറ്റിനും അൽഖൈൽ റോഡിനും ഇടയിലുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും ആറു മിനിറ്റായി കുറയും.

Advertising
Advertising

ഉമ്മു സുഖൈമിനു പുറമേ, താമസ-വ്യവസായ മേഖലകളായ ജുമൈറ, അൽ മനാറ, അൽ സുഫൂഹ്​, ഉമ്മുൽ ശൈഫ്, അൽ ബർഷ, അൽ ഖൂസ്​ തുടങ്ങിയ പ്രദേശങ്ങൾക്ക്​ നേരിട്ട്​ ഉപകരിക്കുന്നതാണ്​ വികസന പദ്ധതി. 20ലക്ഷത്തിലേറെ ആളുകളാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്നത്. റോഡ് വീതി കൂട്ടുന്നതിനു പുറമേ, സൈക്ലിങ് ട്രാക്കുകളും ബൊളിവാർഡുകളും നടപ്പാതകളും നിർമിക്കും.

ദുബൈയിലെ നാല് തന്ത്രപ്രധാന ഗതാഗത പാതകളായ ശൈഖ്​ സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി പദ്ധതി മെച്ചപ്പെടുത്തുമെന്നും റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News