ദുബൈയിൽ കെട്ടിട അനുമതിക്ക് ഏകീകൃത സംവിധാനം
കെട്ടിട അനുമതിക്കുള്ള ലൈസൻസിങ് ഏജൻസികളായ ദുബൈ നഗരസഭ, ഡവലപ്‌മെന്റ് അതോറിറ്റി, ഇക്കണോമിക് സോൺ അതോറിറ്റി എന്നിവയെ പുതിയ സംവിധാനം ബന്ധിപ്പിക്കും
ദുബൈയിൽ കെട്ടിട അനുമതി ലഭിക്കുന്നതിന് ഏകീകൃത സംവിധാനം നിലവിൽ വന്നു. ദുബൈ നഗരസഭയുടെ ബിൽഡിങ് പെർമിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റിയുടെ ആസൂത്രണ വിഭാഗം സി ഇ ഒ എഞ്ചിനീയർ മറിയം അൽ മുഹമൈറി ഉൾപ്പെടെയുള്ളവരാണ് നൂതന പദ്ധതി വിശദീകരിച്ചത്. dubaibps.gov.ae എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ മൂന്ന് ഘട്ടങ്ങളിലായി അനുമതികൾ ലഭ്യമാക്കാൻ കഴിയും.
കെട്ടിട അനുമതിക്കുള്ള ലൈസൻസിങ് ഏജൻസികളായ ദുബൈ നഗരസഭ, ഡവലപ്‌മെന്റ് അതോറിറ്റി, ഇക്കണോമിക് സോൺ അതോറിറ്റി എന്നിവയെ പുതിയ സംവിധാനം ബന്ധിപ്പിക്കും. സിവിൽ ഡിഫൻസ്, ആർ ടി എ, ദേവ, ടെലികോം കമ്പനികൾ എന്നിവയിൽ നിന്ന് കെട്ടിടത്തിലേക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങളും പുതിയ സംവിധാനം വേഗത്തിലാക്കും. നിർമാണരംഗത്തെ സ്ഥാപനങ്ങൾക്കും കൺസൽട്ടന്റ്, കോൺട്രാക്ടർ, നിക്ഷേപകർ എന്നിവർക്കും ഏറെ അനുഗ്രഹമാകും പുതിയ സംവിധാനം എന്ന് ചൂണ്ടിക്കാട്ടുന്നു.
Unified building permit system in Dubai