'വാഖ്' മെഗാ ഓൺലൈൻ ക്വിസ് പ്രോഗ്രാം; വിജയികൾക്ക് ലക്ഷം രൂപ സമ്മാനം

ഫൈനൽ റൗണ്ടിലെത്തുന്നവർക്ക് WAY BOOKS പുസ്തകങ്ങളും അമ്പത് പേർക്ക് ആയിരം രൂപ വീതവും പ്രോത്സാഹന സമ്മാനം

Update: 2023-03-24 12:43 GMT

ഫുജൈറ വാഫി അലുംനിയും വാഫി ഔദ്യോഗിക പ്രസാധക വിഭാഗമായ വേ ബുക്‌സും സംയുക്തമായി റമദാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'വാഖ്' മെഗാ ക്വിസ് പ്രോഗ്രാമിന് ലക്ഷം രൂപ ഒന്നാം സമ്മാനം. 50,000 രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയാണ് സമ്മാനം ലഭിക്കുക.

മത്സരത്തിന്റെ ഒന്ന് ,രണ്ട് ഘട്ടങ്ങളിൽ വാഫി അലുംനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ WaaMedia (https://youtube.com/@WaaMedia)യിലൂടെ 'വാഖ്' എന്ന ടൈറ്റിലിൽ വരുന്ന പ്രസംഗങ്ങളും വീഡിയോ ഡോക്യുമെന്ററികളും ഫൈനൽ ഘട്ടത്തിൽ അതിനോടൊപ്പം വാഫി അലുംനിയുടെ പ്രസാധക വിഭാഗം വേ ബുക്‌സ് പുറത്തിറക്കിയ 'മുഹമ്മദ്(സ) പ്രവാചക ചരിത്രത്തിലെ ഗുണപാഠങ്ങൾ', ' പ്രതിഭാധനനായ പ്രവാചകൻ (സ )' എന്നീ പുസ്തകങ്ങളേയും അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടക്കുക. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നവർക്ക് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്.

Advertising
Advertising

100 രൂപ രജിസ്ട്രേഷൻ ഫീയോടു കൂടി പ്രായപരിധിയില്ലാതെ ആർക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. (രജിസ്‌ട്രേഷൻ ഫോമിൽ ഫീ അടച്ചതിന്റെ ട്രാൻസാക്ഷൻ ഐ.ഡി നിർബന്ധമായും ചേർണം. അല്ലാത്ത പക്ഷം രജിസ്‌ട്രേഷൻ അസാധുവാകും. രജിസ്‌ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിൽ മുഖേന ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പറും Email ID യും ഉപയോഗിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

ഏപ്രിൽ 11ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. Registration link; https://forms.gle/2ZiF6CroaWKoJjnU7

ആദ്യഘട്ട ക്വിസ് മത്സരം ഏപ്രിൽ 15നും രണ്ടാംഘട്ട മത്സരം 18നും മൂന്നാം ഘട്ടം 27നും ഓൺലൈനിലൂടെ നടക്കും.'വാഖ്' ക്വിസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫുജൈറ വാഫി അലുംനിയുടെ ഫെയ്‌സ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് പുറത്ത് വിടുക. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് waqevent@gmail.com.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News