യുഎഇയിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാലുദിവസം മഴ തുടരും

Update: 2023-11-14 01:13 GMT

യു.എ.ഇയിൽ അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

വ്യാഴം, വെളളി ദിവസങ്ങളിൽ യുഎഇയുടെ കിഴക്ക്, വടക്ക്, തീരങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വ്യാഴാഴ്ചയോടെ താപനില കുറയുകയും ചെയ്യും.

മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News