'വീ ദ യു.എ.ഇ 2031'; അടുത്ത പതിറ്റാണ്ടിന്റെ വികസന നയം പ്രഖ്യാപിച്ച് യുഎഇ

വിദ്യാഭ്യാസ, നിയമ, സാമ്പത്തിക മേഖലകളിൽ അടിമുടി മാറ്റം ലക്ഷ്യമിടുന്നതാണ് പുതിയ നയം

Update: 2022-11-23 18:27 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: യു എ ഇ സർക്കാർ അടുത്ത പതിറ്റാണ്ടിലേക്ക് 'വീ ദ യു.എ.ഇ 2031' (We The UAE) എന്ന പേരിൽ വികസന നയം പ്രഖ്യാപിച്ചു. യു.എ.ഇ. അബൂദബിയിൽ നടന്ന വാർഷിക സർക്കാർ യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നയ പ്രഖ്യാപനം നടത്തിയത്.

വിദ്യാഭ്യാസ, നിയമ, സാമ്പത്തിക മേഖലകളിൽ അടിമുടി മാറ്റം ലക്ഷ്യമിടുന്നതാണ് പുതിയ നയം. യു എ ഇ സ്വദേശികളുടെ ഗ്രാമങ്ങൾ ടൂറിസം, വ്യവസായം എന്നിവക്ക് ഊന്നൽ നൽകി വികസിപ്പിക്കാൻ 100 കോടി ദിർഹവും യോഗത്തിൽ പ്രഖ്യാപിച്ചു. പുതിയ വികസന നയത്തിന്റെ ലക്ഷ്യങ്ങൾ ഇവയാണ്.

ജി.ഡി.പി ഇരട്ടിയായി വർധിപ്പിക്കുക, പൊതുമേഖലയിലെ തൊഴിൽ വർധിപ്പിക്കുക, ശാസ്ത്രരംഗത്ത് ലോകത്തെ മികച്ച പത്ത് രാജ്യങ്ങളിൽ ഇടം പിടിക്കുക. അന്താരാഷ്ട്ര പ്രതിഭകളെ ആർഷിക്കുന്ന പത്ത് രാജ്യങ്ങളിലൊന്നാവുക. കോപ് 28 കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക, ഡിജിറ്റൽ വികസനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. 'വിഷൻ 2021' പൂർത്തിയായതോടെയാണ് അടുത്ത ദശാബ്ദത്തേക്കുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

ജി ഡി പി നിലവിൽ 1.49 ട്രില്യൺ ദിർഹം എന്ന നിലയിൽ നിന്ന് മൊത്തം മൂന്ന് ട്രില്യൺ ദിർഹമായി ഉയർത്തും. വിനോദ സഞ്ചാരികളുടെ എണ്ണം 40 ദശലക്ഷത്തിലേക്ക് എത്തിക്കും. 450 ശതകോടി ദിർഹമിന്‍റെ ജി.ഡി.പിയാണ് ഇതിലൂടെ ലഭിക്കുക. വ്യവസായ മേഖലയിൽ 300 ശതകോടി ദിർഹമിന്‍റെ വളർച്ച കൈവരിക്കും. പത്ത് വർഷത്തിനുള്ളിൽ എണ്ണ ഇതര കയറ്റുമതിയിൽ 800 ശതകോടി ദിർഹമിന്‍റെ ഉദ്പാദനവും പുതിയ നയം ലക്ഷ്യമിടുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News