യുവ മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്. 35 വയസായിരുന്നു

Update: 2023-08-21 07:33 GMT

ദുബൈ: മലയാളി യുവ ഡോക്ടർ ദുബൈയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്. 35 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന്(തിങ്കള്‍) പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിലായിരുന്നു ജോലി. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കർ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.

ഭാര്യ: ഡോ. സഈദ. മക്കൾ: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News